തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി സര്‍ക്കാര്‍.മന്ത്രി വി ശിവന്‍കുട്ടിയാണ് തുക ജോയിയുടെ കുടുംബത്തിന് നല്‍കിയത്.
ജോയിയുടെ കുടുംബത്തിന് വീട് വച്ച് നല്കാന് തീരുമാനിച്ചതായി നഗരസഭ അറിയിച്ചു. റെയില്‍വേയും ധനസഹായം നല്‍കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ജോയി അപകടത്തില്‍ പെട്ടത് റെയില്‍വേയുടെ അധികാരപരിധിലുളള ഭൂമിയിലാണെന്ന വാദത്തിന്റെ അടിസ്ഥാനത്തിലാണിത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ ജോയിയെ കാണാതായത്. 48 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: