ആലപ്പുഴ: ഓണ്‍ലൈനിലൂടെ 23 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ഒരാള്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ കോടകുളഞ്ഞി സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും ഷെയര്‍ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ആള്‍മാറാട്ടം നടത്തി ബന്ധപ്പെട്ടു പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് അറസ്റ്റിലായത്. തമിഴ് നാട് ചിദംബരം സ്വദേശിയായ റിയാജ് അഹമ്മദ് എന്ന യുവാവാണ് പിടിയിലായത്.
ഡിസിആര്‍ബി ഡിവൈഎസ്പി കെ. എല്‍ സജിമോന്റെ മേല്‍നോട്ടത്തില്‍ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഏലിയാസ് പി ജോര്‍ജ്ജ്, സബ് ഇന്‍സ്പെക്ടര്‍ ശരത് ചന്ദ്രന്, സജികുമാര്‍ പോലീസ് ഉദ്യോഗസ്ഥരായ റികാസ്, നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആലപ്പുഴയില്‍ നിന്നും തമിഴ്നാട് സംസ്ഥാനത്തെ ചിദംബരത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സൈബര്‍ തട്ടിപ്പിനു ഇരയായ ഉടന്‍ തന്നെ പരാതിക്കാരി നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ 1930 എന്ന ടോള്‍ഫ്രീ നമ്പരിലൂടെ രജിസ്റ്റര്‍ ചെയ്തതിനാല്‍ 8 ലക്ഷത്തോളം രൂപയോളം ഹോള്‍ഡ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഈ തുക പരാതിക്കാരിക്ക് തിരികെ ലഭിക്കുന്നതിനു കോടതി മുഖാന്തിരമുള്ള നടപടി സ്വീകരിച്ചു വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: