India

ജര്‍മ്മനിയില്‍ നഗ്നതാ പാര്‍ട്ടിയില്‍ പങ്കെടുത്ത താന്‍ ശ്വാസം മുട്ടി 20 മിനിറ്റില്‍ പുറത്തു കടന്നുവെന്ന് നടിയും ഗായികയുമായ സുചിത്രകൃഷ്ണമൂർത്തി

ജർമ്മനിയിൽ നഗ്നതാ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് നടിയും ഗായികയുമായ സുചിത്രകൃഷ്ണമൂർത്തി എഴുതിയ കുറിപ്പ് വിവാദമാവുന്നു. സമൂഹമാധ്യമത്തില്‍ ഇതേക്കുറിച്ച് ചൂടുള്ള ചര്‍ച്ച നടക്കുകയാണ്.

Published by

 

ജർമ്മനിയിൽ നഗ്നതാ പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ച് നടിയും ഗായികയുമായ സുചിത്രകൃഷ്ണമൂർത്തി എഴുതിയ കുറിപ്പ് വിവാദമാവുന്നു. സമൂഹമാധ്യമത്തില്‍ ഇതേക്കുറിച്ച് ചൂടുള്ള ചര്‍ച്ച നടക്കുകയാണ്.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ആ പാര്‍ട്ടിയില്‍ വെറും അരമണിക്കൂറില്‍ താഴെ മാത്രമേ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞുള്ളൂ എന്നും അസ്വസ്ഥയായ താന്‍ അവിടം വിട്ടുവെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറ‍ഞ്ഞു. താന്‍ തനി ഭാരതീയ സ്ത്രീയാണെന്നും ഇതിനെ അംഗീകരിക്കാന്‍ തനിക്ക് കഴിയില്ലെന്നും സുചിത്ര പറയുന്നു. “വീട്ടില്‍ വന്ന താന്‍ ഒരു കുളി പാസാക്കി, ഗായത്രി മന്ത്രവും ചൊല്ലി”- സുചിത്ര പറഞ്ഞു.

ബോഡി പോസിറ്റിവിറ്റി എന്ന ചിന്ത ഉണര്‍ത്താനായിരുന്നു ഈ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്നും നല്ല ചിന്തയോടെയാണ് സംഘാടകര്‍ ഇത് സംഘടിപ്പിച്ചത്. ശരീരത്തെക്കുറിച്ച് നമുക്ക് നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുകയായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യമെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറഞ്ഞു.

കൂട്ടുകാരന്റെ കൂട്ടുകാരന്റെ ബാറില്‍ ആയിരുന്നു പരിപാടി. ഞാന്‍ ഗസ്റ്റുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നുവെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറയുന്നു. കിലുക്കാംപെട്ടി സിനിമയിൽ ജയറാമിന്റെ നായികയായ സുചിത്രകൃഷ്ണമൂർത്തി മലയാളികൾക്കും ഏറെ സുപരിചിതയാണ്.  മഹാരാഷ്‌ട്രക്കാരിയായ സുചിത്ര ഹിന്ദിയിലും തെലുങ്കിലും കന്നടയിലും തമിഴിലും പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക