തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന് ശുപാര്‍ശ ചെയ്തുളള കത്ത് പുറത്തായതില്‍ ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസും ജയില്‍ വകുപ്പും സംഭവം അന്വേഷിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുളളത്.ജയില്‍ വകുപ്പില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയില്‍ വകുപ്പ് ഡിഐജിയും പൊലീസില്‍ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും.
അണ്ണന് സിജിത്, മുഹമ്മദ് ഷാഫി , ടികെ രജീഷ്, എന്നിവര്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കമായിരുന്നു നടന്നത്. ഇതിനിടെ കേസിലെ പ്രതി ട്രൗസര്‍ മനോജിന് കൂടി ഇളവിനുള്ള ശ്രമവും പുറത്തായി. 20 വര്‍ഷം വരെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയ പ്രതികളുടെ പട്ടികയില്‍ ട്രൗസര്‍ മനോജുമുണ്ട്.
കൊടും ക്രിമിനലുകള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുളള നീക്കം വിവാദമായതോടെ ഉദ്യോഗസ്ഥ പിഴവെന്ന് ന്യായീകരിച്ച് സര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തലയൂരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: