പാലക്കാട്: കുപ്രസിദ്ധ വ്ലോഗ്ഗര്‍ വിക്കി തഗ് എന്ന വിഘ്നേഷ് കോടതിയില്‍ കീഴടങ്ങി. തോക്കും കത്തിയും എംഡിഎംഎയും കൈവശം വച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വിക്കി തഗ് പാലക്കാട് കോടതിയില്‍ എത്തിയാണ് കീഴടങ്ങിയത്.
പാലക്കാട് കസബ പൊലീസ് ആയുധ നിയമ പ്രകാരം കേസ് എടുത്തതിന് പിന്നാലെ വിഘ്നേഷ് ഒളിവിലായിരുന്നു. കേസില്‍ വിഘ്നേഷിന്റെ സുഹൃത്തും കൂട്ടാളിയുമായ വിനീത് തമ്പിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ സ്വദേശിയാണ് വിഘ്നേഷ്. 2022ല്‍ പാലക്കാട് ചന്ദ്രനഗറില്‍ എക്സൈസ് സംഘത്തിന്റെ പരിശോധനയിലാണ് കാറില്‍നിന്ന് 20 ഗ്രാം മെത്തംഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയുമായി ഇരുവരെയും അറസ്റ്റ് ചെയ്തത്.
ലഹരിക്കടത്ത് കേസില്‍ ഇരുവര്‍ക്കും ജാമ്യം കിട്ടി. ആയുധം കൈവശംവെച്ച കേസില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ നല്‍കിയെങ്കിലും ജാമ്യം നിരസിച്ചിരുന്നു. ഇതോടെ പ്രതികള്‍ പലസ്ഥലങ്ങളിലായി ഒളിവില്‍ പോവുകയായിരുന്നു. പിന്നീടാണ് വിനീത് തമ്പിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: