ന്യൂദല്‍ഹി: നവഭാരതത്തിന്റെ സാമ്പത്തിക കുതിപ്പിന് കരുത്തുപകരാന്‍ പ്രകൃതിയെ മലിനപ്പെടുത്താത്ത പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉപയോഗം ലോകം നിര്‍ബന്ധമാക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ ഇന്ത്യ ആ രംഗത്ത് ശക്തമായ ചുവടുകള്‍ വെച്ചുകഴിഞ്ഞു. ഇതിനായി സര്‍ക്കാര്‍ 20.75 ലക്ഷം കോടി രൂപ (25000 കോടി ഡോളര്‍) മുടക്കും.
പുരനുപയോഗ ഊര്‍ജ്ജരംഗം കൈകാര്യം ചെയ്യാന്‍ തന്നെ പുതിയ ഒരു മന്ത്രിയെ മൂന്നാം മോദി മന്ത്രിസഭ നിയോഗിച്ചിട്ടുണ്ട്. പ്രള്‍ഹാദ് ജോഷിയ്‌ക്കാണ് ആ ചുമതല നല്കിയിരിക്കുന്നത് എന്നത് തന്നെ പുനരുപയോഗ ഊര്‍ജ്ജത്തിന് മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യമാണ് ചൂണ്ടിക്കാണിക്കുന്നത്.
കല്‍ക്കരി, താപവൈദ്യുതി തുടങ്ങിയ പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സിന് പകരം കാറ്റില്‍ നിന്നും സൗരോര്‍ജ്ജത്തില്‍ നിന്നുമെല്ലാം സൃഷ്ടിക്കുന്ന പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഊര്‍ജ്ജം വഴി ഇന്ത്യ ആ രംഗത്തെ വലിയൊരു ശക്തിയായി മാറുകയാണ്. ഈ രംഗത്ത് ഇന്ത്യ ശതകോടികള്‍ മുടക്കാന്‍ പോവുകയാണ്.
20.75 ലക്ഷം കോടി രൂപ മുടക്കുന്നു
പുനരുപയോഗ ഊര്‍ജ്ജമായ ശുദ്ധഊര്‍ജ്ജത്തിനായി ഇന്ത്യ 20.75ലക്ഷം കോടി രൂപ ഈ വര്‍ഷം മുടക്കും. ചൈന പുനരുപയോഗ ഊര്‍ജ്ജത്തിന് നല്‍കുന്ന അതേ പ്രാധാന്യമാണ് ഇന്ത്യയും നല്‍കുന്നത്. ഇന്ത്യയ്‌ക്കാവശ്യമായ 40 ശതമാനം ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ 2030 ഓടെ ഇന്ത്യ 500 ജിഗാ വാട്ട് പുനരുപയോഗ ഊര്‍ജ്ജ പദ്ധതി കമ്മീഷന്‍ ചെയ്യും. പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന് ഈ പദ്ധതി നിര്‍ണ്ണായകമാവും. ഇന്ത്യ ഇതേവേഗതയില്‍ പുരനുപയോഗ ഊര്‍ജ്ജമേഖലയില്‍ കുതിച്ചാല്‍ ഭാവിയില്‍ ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം ഈ മേഖലയ്‌ക്ക് സംഭാവന ചെയ്യാന്‍ സാധിക്കും. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ, തൊഴില്‍ സൃഷ്ടി, വ്യവസായ വളര്‍ച്ച എന്നിവയ്‌ക്ക് കരുത്തേകാനും പുനരുപയോഗ ഊര്‍ജ്ജത്തിന് സാധിക്കും.
ശക്തമായ ചുവടുവെയ്പുകളുമായി ചൈന
പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ വര്‍ഷാവര്‍ഷം 40 ശതമാനം അധികം മുതല്‍മുടക്കുകയാണ് ചൈന. 2023ല്‍ മാത്രം ചൈന മുടക്കിയത് 74.43 ലക്ഷം കോടി രൂപയാണ്. അതായത് ഇന്ത്യ ഇപ്പോള്‍ മുടക്കുന്നതിന്റെ ഏകദേശം മൂന്നര ഇരട്ടിയിലധികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: