Kerala

അങ്കോളിയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയെ കാണാനില്ല ; ലോറി മണ്ണിൽ പുതഞ്ഞ് ഒഴുകി പോയതാകാമെന്ന് സംശയം

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അർജുനുമായി ബന്ധപ്പടാൻ സാധിക്കാതെ വന്നതെന്ന് കുടുംബം പറയുന്നു

Published by

കാസറഗോഡ് : കർണാടക അങ്കോളിയിലുണ്ടായ മണ്ണിടിച്ചിലിൽ മലയാളിയെ കാണാനില്ലെന്ന് ബന്ധുക്കൾ. കോഴിക്കോട് സ്വദേശി അർജുനാണ് അപകടത്തിൽപ്പെട്ടത്. ലോറിയുമായി പോയ അർജുൻ മണ്ണിനടിയിൽപ്പെടുകയായിരുന്നു. ജിപിഎസ് ട്രാക്കറിൽ ലോറി മണ്ണിനടിയിലുള്ളതായി അറിയാൻ സാധിച്ചെന്നും അർജുൻ വണ്ടിക്കുള്ളിൽ കുടുങ്ങിയതകാമെന്നും കുടുംബം പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അർജുനുമായി ബന്ധപ്പടാൻ സാധിക്കാതെ വന്നതെന്ന് കുടുംബം പറയുന്നു. തന്നെയും അമ്മയേയും കൃത്യമായി ഫോണിൽ വിളിക്കുമെന്നും എന്നാൽ കുറച്ച് ദിവസമായി ഫോൺ സുച്ച് ഓഫ് ആകുകയും വീട്ടിലുള്ള വരെ ആറെയിം തന്നെ ബന്ധപ്പെടാതിരിക്കുകയും ചെയ്തതോടെയാണ് സംശയം തോന്നിയതെന്നും ഭാര്യ കൃഷ്ണപ്രിയ പറയുന്നു. ഇത്രയും ദിവസം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും ഇപ്പോൾ ഫോൺ റിംഗ് ചെയ്തതായും ഭാര്യ പറയുന്നു.

അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. അർജുൻ ഉപയോഗിച്ച ലോറിയുടെ ഉടമ വീട്ടിലെത്തിയതോടെയാണ് അപകടത്തിൽപ്പെട്ട വിവരം അറിയുന്നത്.

ലോറിയിൽ ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴി ലോറി മണ്ണിനടിയിൽ അകപ്പെട്ടതായി അറിയാൻ സാധിച്ചു. ഉടൻ കർണാടക പോലീസിലെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ ഇക്കാര്യം അറിയിച്ചതോടെയാണ് അർജുൻ അപകടത്തിൽപ്പെട്ട വിവരം പോലീസിന് ബോധ്യപ്പെടുന്നത്.

വിവരം ലഭിച്ച ഉടൻ തന്നെ കർണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായും എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും ഗതാഗതമന്ത്രി കെ ഗണേഷ് കുമാർ വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by