ബ്യൂണസ് ഐറിസ്: അര്‍ജന്റീന യുവ മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് ക്ഷമാപണം നടത്തി. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപത്തോടെ ജയ് വിളി നടത്തിയെന്നായിരുന്നു എന്‍സോയ്‌ക്കെതിരായ ആരോപണം.
പ്രീമിയര്‍ലീഗ് ക്ലബ്ബ് ചെല്‍സിക്കായി കളിക്കുന്ന എന്‍സോയ്‌ക്കൊപ്പം ക്ലബില്‍ ഫ്രഞ്ച് താരങ്ങളുമുണ്ട്. ഇത് കണക്കിലെടുത്ത് ക്ലബ്ബ് അധികൃതര്‍ നടപടികള്‍ക്കൊരുങ്ങുന്നതായി വാര്‍ത്തകള്‍ വരുന്നതിനിടെയാണ് സൂപ്പര്‍ താരം ക്ഷമാപണവുമായി രംഗത്തെത്തിയത്. ഫ്രഞ്ച് പ്രതിരോധ താരം വെസ്ലി ഫൊഫാനയാണ് ചെല്‍സിയില്‍ എന്‍സോയ്‌ക്കൊപ്പം കളിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ എമര്‍ജിങ് പ്ലേയര്‍ പുരസ്‌കാരത്തിന് അര്‍ഹനായ താരമാണ് എന്‍സോ ഫെര്‍ണാണ്ടസ്.
എന്‍സോയുടെ ആഘോഷത്തിനെതിരെ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന് ഫിഫ അന്വേഷണ നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് ചെല്‍സിയും നടപടികളിലേക്ക് കടന്നത്. ഒരു തരത്തിലുള്ള വിവേചനത്തെയും തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ക്ലബ്ബ് ആവര്‍ത്തിച്ചു. ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കഴിവുറ്റ താരങ്ങളെ ഉള്‍പ്പെടുത്തുകയെന്നതാണ് ക്ലബ്ബിന്റെ നയം. ക്ലബ്ബിന്റെ ഭാഗമായുള്ള താരങ്ങള്‍ മോശപ്പെട്ട പെരുമാറ്റമോ പ്രവര്‍ത്തിയോ പൊതുരംഗത്ത്ത് ചെയ്യുന്നത് കണ്ടാല്‍ നപടിയെടുക്കാതിരിക്കാനാകില്ല. അത്തരം താരങ്ങളുടെ അപക്വതയെ പരിഹരിക്കാന്‍ കൂടിയാണ് ശ്രമിക്കുന്നതെന്നും ക്ലബ്ബ് അധികൃതര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: