മുംബൈ: നഗരത്തിലെ ആദ്യ ഭൂഗര്‍ഭമെട്രോ അടുത്ത ബുധന്‍ മുതല്‍ ഓടിത്തുടങ്ങും. ആദ്യഘട്ടത്തില്‍ ആരെ കോളനി മുതല്‍ ബികെസി വരെ മാത്രമാണ് സര്വീസുണ്ടാവുകയെന്നും ബിജെപി നേതാവ് വിനോദ് താവ്ഡെ എക്സില്‍ കുറിച്ചു. മെട്രോ-
മൂന്ന് അല്ലെങ്കില്‍ അക്വാലൈന്‍ എന്നാണിതറിയപ്പെടുന്നത്.
കഴിഞ്ഞമാസം ആരെ കോളനി മുതല്‍ ദാദര്‍വരെ പരീക്ഷണയോട്ടം നടത്തിയിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് 11 വരെയാണ് സര്‍വീസ് നടത്തുക. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത. ഇതോടെ റോഡ്മാര്‍ഗം രണ്ടുമണിക്കൂറിലധികമെടുക്കുന്ന ദൂരം 50 മിനിട്ടുകൊണ്ട് പിന്നിടാം. കഫ് പരേഡില്‍നിന്ന് അന്ധേരി സ്വീപ്സ് വഴി ആരെ കോളനിവരെ 33.5 കിലോമീറ്റര്‍ നീളമാണ് മെട്രോ പാതയിക്കുള്ളത്. 27 സ്റ്റോപ്പുകളുണ്ട്.
ഒരേസമയം 3000 പേര്‍ക്ക് സഞ്ചരിക്കാം. ദിവസം 17 ലക്ഷം പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാന്‍ കഴിയും. മുംബൈ മെട്രോപൊളിറ്റന്‍ റീജന്‍ ഡെവലപ്മെന്റ് അതോറിറ്റിക്കായിരുന്നു ഭൂഗര്ഭമെട്രോയുടെ നിര്‍മാണ ചുമതല. 37,275.50 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതിയുടെ 98 ശതമാനവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: