അയോദ്ധ്യ: രാമക്ഷേത്രത്തിന് സുരക്ഷ ഒരുക്കാന്‍ എന്‍എസ്ജി സംഘം അയോദ്ധ്യയിലെത്തി. രാമക്ഷേത്ര സമുച്ചയം സന്ദര്‍ശിച്ച സംഘം സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു.
ജൂലൈ 20 വരെ എന്‍എസ്ജി സംഘം അയോദ്ധ്യയില്‍ തങ്ങും. രാമജന്മഭൂമിയുടെ സുരക്ഷയാണ് സംഘത്തിന്റെ പ്രഥമ പരിഗണന. ഇന്നും നാളെയും എന്‍എസ്ജി സുരക്ഷയുമായി ബന്ധപ്പെട്ട് റിഹേഴ്സലുമുണ്ടാകും.
ഏതാനും എന്‍എസ്ജി സൈനികര്‍ മാത്രമാണ് കഴിഞ്ഞ ദിവസം അയോദ്ധ്യയില്‍ എത്തിയത്. ബാക്കിയുള്ളവര്‍ വെള്ളിയാഴ്ച എത്തും. പോലീസ് അഡ്മിനിസ്ട്രേഷന്, സിആര്‍പിഎഫ്, എസ്എസ്എഫ് ഉദ്യോഗസ്ഥരുമായി എന്‍സ്ജി കൂടിക്കാഴ്ച നടത്തി. ഹനുമാന്‍ഗഡി, കനക് ഭവന് എന്നിവിടങ്ങളിലും സംഘം പരിശോധന നടത്തി.
ക്ഷേത്രത്തിന് നേരെയുയര്‍ന്ന ഭീകരാക്രമണ ഭീഷണികള്‍ മുന്‍ നിര്‍ത്തിയാണ് കമാന്‍ഡോകള്‍ അയോദ്ധ്യയിലെത്തിയത്. ഇവിടെ സ്ഥിരം ക്യാമ്പ് സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തലുകളാണ് നടക്കുന്നത്. അയോദ്ധ്യയെ കൂടാതെ പത്താന്‍കോട്ടിലും കേരളത്തിലും എന്‍എസ്ജി ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: