കൊച്ചി: എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മാവോയിസ്റ്റ് ബന്ധമുള്ളയാളെ തീവ്രവാദ വിരുദ്ധ സേന പിടികൂടി. തൃശ്ശൂര്‍ സ്വദേശിയായ ആഷിക് എന്ന മനോജാണ് പിടിയിലായത്.
ഇയാള്‍ മാവോയിസ്റ്റുകള്‍ക്കിടയിലെ സന്ദേശവാഹകനാണെന്നാണ് വിവരം. വയനാട് -കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഐ മാവോയിസ്റ്റ് കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളില്‍ പ്രതിയാണ്.
അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇയാളെ പിടികൂടിയത്. വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പിലെ എസ്.പി. തപോഷ് ബസുമതാരിയുടെ കീഴലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൊച്ചിയില്‍ പണം സംഘടിപ്പിക്കാന്‍ എത്തിയതായിരുന്നു ഇയാളെന്നാണ് സൂചന. ബ്രഹ്മപുരത്തുനിന്ന് പണം വാങ്ങി മടങ്ങുമ്പോഴാണ് പിടിയിലായത്. 14ഓളം യു.എ.പി.എ. കേസുകളില്‍ പ്രതിയാണ് ഇയാള്‍. തീവണ്ടിയില്‍ കയറി സീറ്റിലിരുന്നപ്പോഴാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: