പത്തനംതിട്ട: എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ചവരും പാര്‍ട്ടിയുടെ ഭാഗമാകുന്നുണ്ടെന്നും തിരുത്താന്‍ തയ്യാറായാല്‍ ആരെയും പാര്ട്ടിയിലെടുക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പത്തനംതിട്ടയില്‍ കാപ്പ കേസ് പ്രതികളെ ഉള്‍പ്പെടെ പാര്‍ട്ടിയിലെടുത്ത നടപടിയെ മാധ്യമപ്രവര്‍ത്തകരോട് ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. ആളുകള്‍ വരുന്നത് പല പാര്‍ട്ടികളില്‍ നിന്നാണ്. അവരെ സംസ്കരിച്ചെടുക്കും. പതുക്കെ കമ്മ്യൂണിസ്റ്റുകള്‍ ആക്കും. പ്രമോദ് കോട്ടുളിക്കെതിരായ പാര്‍ട്ടി നടപടി കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനെക്കുറിച്ച് പുറത്തു പറയുന്നില്ലെന്നും ഗോവിന്ദന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: