മാഡ്രിഡ്: ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച് സ്പാനിഷ് ക്ലബ്ബ് എഫ്സി ബാഴ്സിലോണയുടെ മദ്ധ്യനിരതാരമായി ഒരുവര്‍ഷം കുടി തുടരും. താരം ക്ലബുമായുള്ള കരാര്‍ ഒരുവര്‍ഷത്തേക്ക് പുതുക്കിയിട്ടുണ്ട്. 38കാരനായ താരം ഇക്കൊല്ലം വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരുന്നു. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ കൂടിയായ സാഹചര്യത്തില്‍ വിജയത്തോടെ പിന്‍വാങ്ങിയേക്കുമെന്ന വാര്‍ത്തകള്‍ ശക്തിപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ താരം കരാര്‍ പുതുക്കിയതായി വാര്‍ത്ത പരന്നത്.
2012ല്‍ റയലിലെത്തിയ മോഡ്രിഡ് ഇതുവരെ 12 സീസണുകള്‍ കളിച്ചു. 26 ടൈറ്റിലുകള്‍ നേടി. അതില്‍ ആറെണ്ണവും ചാമ്പ്യന്‍സ് ലീഗ് കിരീടമായിരുന്നു. അഞ്ച് ക്ലബ്ബ് ലോകകപ്പ്, നാല് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, നാല് ലീഗ് ടൈറ്റിലുകള്‍, രണ്ട് കോപ്പ ഡെല്‍ റേ, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നിവയാണ് താരത്തിന്റെ ഇതുവരെയുള്ള നേട്ടം. അന്താരാഷ്ട്ര ഫുട്ബോളില്‍ ക്രൊയേഷ്യ 2018ല്‍ ലോകകപ്പ് റണ്ണറപ്പുകളായിരുന്നു. ആ ലോകകപ്പിന്റെ താരത്തിനുള്ള സ്വര്‍ണ പന്ത് സ്വന്തമാക്കിയത് ലൂക്ക ആയിരുന്നു. കഴിഞ്ഞ വര്‍ഷം യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യ റണ്ണറപ്പാകുകയും ചെയ്തു. 2018ല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തിനൊപ്പം റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം കൂടി സ്വന്തമാക്കിയതോടെ മോഡ്രിച്ചിനെ തേടി ബാലണ്‍ ദി ഓര് പുരസ്കാരമെത്തിയിരുന്നു. ഇതുവരെ റയലിനായി 534 മത്സരങ്ങള്‍ കളിച്ച മോഡ്രിഡ് 39 ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: