കണ്ണൂര്‍: ചെങ്ങളായിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയ നിധിക്ക് 200 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് പുരാവസ്തു വകുപ്പ്. വെനീസ് പ്രഭുക്കന്മാരുടെ നാണയങ്ങളും മലബാറിലെ രാജവംശങ്ങള്‍ ഉപയോഗിച്ച നാണയങ്ങളുമാണ് കണ്ടെത്തിയത്. നിധി കണ്ടെത്തിയ സ്ഥലത്ത് ഇനി പരിശോധന വേണ്ടെന്ന തീരുമാനത്തിലാണ് പുരാവസ്തുവകുപ്പ്.
കഴിഞ്ഞ വ്യാഴാഴ്ച മഴക്കുഴി എടുക്കവെയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കൈയില്‍ നിധി കിട്ടിയത്.13 കാശിമാലകള്‍ ,വെനീസിലെ 3 പ്രഭുക്കന്മാരുടെ കാലത്തെ സ്വര്‍ണ നാണയങ്ങള്‍ എന്നിവ കണ്ടെടുത്ത നിധിയില്‍ ഉണ്ടെന്ന് പുരാവസ്തു അധികൃതര്‍ പറഞ്ഞു.
പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ വെനീസ് നാണയങ്ങളാണ് കാശിമാലയില്‍ ഉപയോഗിച്ചത്. കൂടെയുള്ള മുത്തുകള്‍ കാശിമാലയില്‍ ഇടാനുള്ളതാണ്. രണ്ട് ജിമിക്കികമ്മലുകള്ക്കും ഇതേ പഴക്കമുണ്ട്.നിധിയിലെ വെള്ളിനാണയങ്ങള്‍ മൂന്നു തരത്തിലുളളതാണ്. കണ്ണൂര്‍ അറക്കല്‍ രാജവംശം ഉപയോഗിച്ച കണ്ണൂര്‍ പണം, ആലിരാജാവിന്റെ കാലത്തുള്ളവ.രണ്ട് നൂറ്റാണ്ട് പഴക്കമുള്ള കണ്ണൂര്‍ പണമാണ് കൂട്ടത്തില്‍ ഏറ്റവും പുതിയത്.
രണ്ട് വെളളി നാണയങ്ങള്‍ വീരരായന്‍ പണം.സാമൂതിരി കാലത്തുളളതാണിത്. ബ്രിട്ടീഷുകാര്‍ക്ക് മുമ്പ് മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയം. രണ്ട് പുതുച്ചേരി പണവുമുണ്ട്. ചെമ്പ് പാത്രത്തില്‍ 1826 നുശേഷം കുഴിച്ചിട്ടതാണിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: