ബെംഗളൂരു: അള്‍സൂരിലെ ശ്രീനാരായണ സമിതി ആസ്ഥാന സമുച്ചയ അങ്കണത്തിലെ സ്മൃതി മണ്ഡപത്തില്‍ മഹാകവി കുമാരനാശാന്റെ ശില്പം അനാച്ഛാദനം ചെയ്തു. കുമാരനാശാന് നൂറാമത് സ്മൃതി വാര്‍ഷികത്തോടനുബന്ധിച്ച് ആദരസൂചകമായാണിത്. അനാച്ഛാദന കര്‍മം സമിതി പ്രസിഡന്റ് എന്‍. രാജമോഹനന്‍ നിര്‍വഹിച്ചു. സാഹിത്യകാരന്മാരായ സുധാകരന്‍ രാമന്തളി, ജെ ഹരിദാസന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. എന്‍. രാജമോഹനന്‍ അധ്യക്ഷത വഹിച്ചു. സമിതി ജനറല്‍ സെക്രട്ടറി എം.കെ. രാജേന്ദ്രന്‍ ആമുഖപ്രസംഗം നടത്തി.
ആശാന്‍ പഠന കേന്ദ്രം ചെയര്‍മാന്‍ വെണ്മണി സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു. ആശാന്റെ ശില്പം നിര്‍മിച്ച ശില്പി വിനോദ് കലാലയത്തെ ആദരിച്ചു. എസ്എന്‍ഡിപി ബെഗളൂരു യൂണിയന്‍ സെക്രട്ടറി സത്യന്‍ പുത്തൂര്‍, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: