തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ പുനരധിവാസ കേന്ദ്രത്തില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു.ഇതോടെ ഈ കേന്ദ്രത്തില്‍ 12 പേര്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ സംസ്ഥാനത്ത് 129 പേര്‍ക്ക് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഡെങ്കിമരണവും ഒരു വെസ്റ്റ്നൈല്‍ മരണവും സംശയിക്കുന്നുണ്ട്. 36 പേര്‍ക്ക് H1N1ഉം 14 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. അഞ്ച് മലേറിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മലപ്പുറത്ത് നിലമ്പൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ മൂന്ന് പേര്‍ക്കും മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയില്‍ മൂന്ന് സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്. നിലമ്പൂരില്‍ ഒഡീഷ സ്വദേശി അതിഥി തൊഴിലാളിയാണ് ചികിത്സയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: