തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വയനാട് ബുധനാഴ്ച ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ മഴ കനക്കുന്നുമെന്നാണ് മുന്നറിയിപ്പ്.
എട്ട് ജില്ലകളില്‍ ബുധനാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതയാണ്.
വ്യാഴാഴ്ച കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയാണ്. ഈ ദിവസങ്ങളില്‍ മലയോരമേഖലകളില്‍ ജാഗ്രത വേണം. മലവെള്ളപ്പാച്ചില്‍ കരുതിയിരിക്കണം. കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.
സംസ്ഥാനത്ത് നദികളില്‍ ജലനിരപ്പ് ഉയരുന്നുകയാണ്. പത്തനംതിട്ടയിലെ മണിമല നദിയില്‍ കല്ലൂപ്പാറ സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. അച്ചന്‍കോവില്‍ തുമ്പമണ്‍, മണിമല പുല്ലാക്കയര്‍, തൊടുപുഴ മണക്കാട് സ്റ്റേഷനുകളില്‍ മഞ്ഞ ജാഗ്രത ഉണ്ട്. കരുവന്നൂര്‍ പാലകടവ് സ്റ്റേഷന്‍, ഗായത്രി കൊണ്ടാഴി സ്റ്റേഷന്‍ എന്നിവിടങ്ങളിലും മഞ്ഞ ജാഗ്രതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: