സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ കിഴക്കേ മേഖലകളിൽ മണ്ണിടിച്ചിലും രൂക്ഷമാകുകയാണ്. ഇന്ന് അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശ നഷ്ടം. മലപ്പുറം ജില്ലയിൽ ഇന്ന് 35ഉം കോഴിക്കോട് മുപ്പതിലേറെ വീടുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷി നശിച്ചു. മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 36 പേരെ മാറ്റിപ്പാർപ്പിച്ചു.
കോഴിക്കോട് 39 കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. കോഴിക്കോട് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്കേർപ്പെടുത്തി. മലപ്പുറത്ത് 30,73000 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 33 അംഗ എൻ.ഡി.ആർ.എഫ് സംഘം നിലമ്പൂരിൽ ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ ലഭിച്ച ശരാശരി മഴയുടെ അളവ് 88.2 എം.എം ആണ്.
മലപ്പുറത്ത് 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷി നശിച്ചു. അതേസമയം എറണാകുളത്തും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നും നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ഇടിമിന്നലിലും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: