നൂഡല്‍ഹി : പോലീസിനു മുമ്പാകെയുള്ള കുറ്റസമ്മതം കുറ്റപത്രത്തില്‍ ചേര്‍ക്കരുതെന്ന് പൊലീസിന് കോടതി ആവര്‍ത്തിച്ചു മുന്നറിയിപ്പു നല്കി. പൊലീസ് അപ്രകാരം ചെയ്താലും അത് മുഖവിലക്കെടുക്കരുതെന്ന് വിചാരണ കോടതികള്‍ക്ക് കര്‍ക്കശ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇന്ത്യന്‍ തെളിവ് നിയമത്തിലെ 25 ാം വകുപ്പും പുതിയ ഭാരതീയ സാക്ഷ്യ അധിനിയത്തിലെ 23 (1) ാം വകുപ്പും പ്രകാരം പോലീസിന് മുമ്പാകെയുള്ള കുറ്റസമ്മതം തെളിവായി എടുക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീ് കുറ്റപത്രത്തില്‍ അതു ചേര്‍ത്തിട്ടുണ്ടെങ്കിലും വിചാരണ കോടതികള്‍ അവഗണിക്കണമെന്നാണ് നിര്‍ദേശം.
ഉത്തര്‍പ്രദേശില്‍ എക്സൈസ് നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ കേസ് പരിഗണിക്കുകയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റസമ്മതമൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രവണതക്കെതിരെ പൊലീസ് മേധാവിമാര്‍ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: