ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ഇവി സബ്സിഡി നയം യോഗി സര്‍ക്കാര്‍ 2027 വരെ നീട്ടി. ജനം പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യുപി സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന സബ്സിഡി നയം അനുസരിച്ച് ഇവി ഓപ്ഷനിലുള്ള ഇരുചക്രവാഹനം വാങ്ങുന്നവര്‍ക്ക് 5000 രൂപ സബ്സിഡി ലഭിക്കുമ്പോള്‍ കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ഇരുചക്രവാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിന് മാത്രം നൂറ് കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചത്.
രണ്ടുലക്ഷം ഇരുചക്രവാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കാനാണ് ഈ തുക വിനിയോഗിക്കുക. ഇവി കാറുകള്‍ക്കായി യുപി സര്‍ക്കാര്‍ 250 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.ഇതിന് പുറമേ 20 ലക്ഷം സ്വകാര്യ ഇലക്ട്രിക് ബസുകള്‍ക്കും സബ്സിഡി അനുവദിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് 12000 രൂപ വീതം സബ്ഡിസിയായി നല്‍കാനും നയം വ്യക്തമാക്കുന്നു.
ഇതിന് പുറമേ ഹൈബ്രിഡ് കാറുകളുടെ റോഡ് നികുതി ഒഴിവാക്കാനും യുപി സര്‍ക്കാരിന് പദ്ധതിയിട്ടുണ്ട്. നിശ്ചിത വിലയില്‍ താഴെയുള്ള വാഹനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. 20 ലക്ഷം രൂപയില്‍ താഴെ വിലയുള്ള കാറുകളെയാണ് യുപി സര്‍ക്കാര്‍ പരിഗണിക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: