രാമായണ മാസത്തിലെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെയെന്ന് മോഹൻലാൽ. രാമായണത്തിലെ ശ്ലോകം പങ്കുവച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം ആശംസ നേർന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ;
“പൂർവ്വം രാമ തപോവനാനി ഗമനം ഹത്വാമൃഗം കാഞ്ചനം വൈദേഹീഹരണം ജഡായുമരണം സുഗ്രീവസംഭാഷണം ബാലീനിഗ്രഹരണം സമുദ്രതരണം ലങ്കാപുരീ മർദ്ദനം കൃത്വാ രാവണകുംഭകർണ്ണനിധനം സമ്പൂർണരാമായണം” – ഏക ശ്ലോക രാമായണം രാമായണമാസത്തിൻറെ പുണ്യം എല്ലാ മനസ്സുകളിലും നിറഞ്ഞുനിൽക്കട്ടെ!
ഇത്തവണത്തെ കർക്കിടകം ജൂലൈ 16 ചൊവ്വാഴ്ച ആരംഭിക്കുകയും ഓഗസ്റ്റ് 16 വെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യും . ആഘോഷങ്ങളോ ഉത്സവങ്ങളോ മറ്റു ചടങ്ങുകളോ ഒന്നുമില്ലാതെ, പൂർണ്ണമായും പ്രാർത്ഥനകൾക്കും രാമായണ പാരായണത്തിനും നാലമ്പല ദർശനങ്ങൾക്കുമായാണ് വിശ്വാസികൾ ഈ മാസത്തെ മാറ്റി വച്ചിരിക്കുന്നത് .
ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭം കൂടിയാണ് കർക്കടകം. അടുത്ത ഒരു വർഷത്തേക്ക് മനസും ശരീരവും ഊർജ്ജസ്വലമായി നിലനിർത്താനുള്ള പ്രവർത്തനങ്ങൾക്കുള്ള സമയം കൂടിയാണിത്. മനസിന്റെ സമാധാനത്തിനും സ്വയം നവീകരണത്തിനും രാമായണ പാരായണത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. അവതാര പുരുഷനായ സാക്ഷാൽ ശ്രീരാമന് പോലും വിധിയെ തടുക്കാനാവില്ലെന്നും വെല്ലുവിളി നിറഞ്ഞ ജീവിത സന്ദർഭങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതുമായ വലിയ പാഠമാണ് രാമായണം നൽകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: