തൊടുപുഴ: ഇടുക്കി ജില്ലയില്‍ ശക്തമായ കാറ്റ്, മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത എന്നിവ കണക്കിലെടുത്ത് ജില്ലയിലെ രാത്രികാല യാത്ര നിരോധിച്ച് കളക്ടര്‍ ഉത്തരവായി. വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് നിയന്ത്രണം.
പാംബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്ന സഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നു. മുന്‍കരുതലെന്ന നിലയില്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ജോര്‍ജ് അനുമതി നല്കി.
കല്ലാര്കുട്ടില് ഡാമില്‍ നിന്ന് 300 ക്യുമെക്സ് വരെയും പാംബ്ല ഡാമില്‍ നിന്നും 600 ക്യുമെക്സ് വരെയും ജലം ഒഴുക്കി വിടുന്നതിനാണ് അനുമതി. ഡാമിന്റെ ഷട്ടര്‍ തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.
ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍കെട്ട് ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായി. ഈ സാഹചര്യത്തില്‍ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: