ചെങ്ങന്നൂര്‍: കണ്ണീരോര്‍മയായി വിശാല്‍ ബലിദാനദിനാചരണം നാളെ. അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിക്കും. നാളെ രാവിലെ ഏഴിന് വിശാല്‍ അന്ത്യവിശ്രമം കൊള്ളുന്ന മുളക്കുഴ കോട്ട ശ്രീശൈലം വീട്ടില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടക്കുന്ന അനുസ്മരണപരിപാടിയില്‍ ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം. ഗണേശന് പ്രഭാഷണം നടത്തും.
2012 ജൂലൈ 16ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ നവാഗതരായ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസകളര്‍പ്പിച്ച് കോളജ് കവാടത്തില്‍ നിന്നിരുന്ന എബിവിപി നഗര്‍ പ്രമുഖായ വിശാല്‍ മതഭീകര സംഘടനയായ കാമ്പസ് ഫ്രണ്ടുകാരുടെ കുത്തേറ്റാണ് ആശുപത്രിയിലായത്. ജൂലൈ 17ന് മരിച്ചു.
വിശാലിന്റെ ദീപ്തസ്മരണകള്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് എബിവിപി നാളെ സംസ്ഥാനത്തെ എല്ലാ സ്ഥാനീയ – നഗര്‍ കേന്ദ്രങ്ങളിലും പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കും.
വിശാല്‍ വധക്കേസില്‍ സാക്ഷി വിസ്താരം 20ന് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പുനരാരംഭിക്കും. വിശാലിന്റെ ബന്ധുക്കളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. കേസില്‍ ഇതുവരെ നാല് സാക്ഷികളെയാണ് വിസ്തരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: