കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി കെ.പി. ശര്‍മ ഒലി സത്യപ്രതിജ്ഞ ചെയ്തു.നാലാം തവണയാണ് 72കാരനായ ഒലി പ്രധാനമന്ത്രിയാകുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ സ്ഥാനമൊഴിഞ്ഞതോടെയാണ് ശര്‍മ ഒലി പുതിയ സഖ്യ സര്‍ക്കാറിന്റെ പ്രധാനമന്ത്രിയാകുന്നത്.
പ്രസിഡന്റ് റാം ചന്ദ്ര പൗദേല്‍ ഒലിയെ പ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. ശര്‍മ ഒലിയുടെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-യൂനിഫൈഡ് മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റും (സി.പി.എന്‍-യു.എം.എല്‍) നേപ്പാളി കോണ്‍ഗ്രസ് (എന്‍.സി) പാര്‍ട്ടിയും ചേര്‍ന്നാണ് പുതിയ സഖ്യ സര്‍ക്കാര്‍ രൂപീ്കരിച്ചത്.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശര്‍മ ഒലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ചൈനീസ് അനുകൂലിയാണ് ശര്‍മ ഒലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: