ബരാമതി: മഹാരാഷ്ട്രാ സര്‍ക്കാര്‍ ഭരണഘടനയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം തെറ്റാണ്. സര്‍ക്കാരിനെ വിശ്വസിക്കണം. സര്‍ക്കാരിനെതിരെയുള്ള വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍.
തന്നില്‍ മാത്രം വിശ്വസിക്കുക, അല്ലാതെ സര്‍ക്കാരിനെതിരെ നിരവധി വ്യാജ വാര്‍ത്തകള്‍ പ്രതിപക്ഷം പുറത്തുവിടുന്നുണ്ട്. അവയൊന്നും വിശ്വസിക്കരുത്. അദ്ദേഹം പറഞ്ഞു. പൂനെ ബരാമതിയില്‍ എന്‍സിപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരുടെ ക്ഷേമത്തിനും മറ്റുമായി അധികാരവും കഴിവും ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കൃഷിക്കാര്‍ക്കും വനിതകള്‍ക്കുമാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. ദാരിദ്ര്യം തുടച്ചു നീക്കി വികസനം കൊണ്ടുവരികയാണ് തന്റെ പാര്‍ട്ടിയുടെ അജണ്ട. എന്നാല്‍ പ്രതിപക്ഷം എന്‍സിപിക്കും സഖ്യ സര്‍ക്കാരിനുമെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ജാതി മത വ്യത്യാസമില്ലാതെ എല്ലാവര്ക്കും നീതി ഉറപ്പാക്കും. സംസ്ഥാനത്ത് ഒരു വിവേചനവുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ മറാത്ത ഒബിസി വിഭാഗങ്ങള്‍ക്കിടയില്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുണ്ടെന്ന് എന്‍സിപി ശരത് പവാര്‍ വിഭാഗം പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: