മുംബൈ: അടുത്ത വര്‍ഷം വിപണിയിലെത്തുന്ന ഇടത്തരം എസ് യു വി യുടെ
രൂപരേഖ സ്കോഡ ഓട്ടോ ഇന്ത്യ പുറത്തുവിട്ടു.
സ്കോഡ ഇന്ത്യയുടെ ഈ പ്രഥമ കോംപാക്റ്റ് എസ് യു വി യുടെ ആഗോള
തലത്തിലുള്ള ലോഞ്ചിങ്ങാണ് 2025 മദ്ധ്യത്തില്‍ ഇന്ത്യയില്‍ നടക്കുക.
ഇടത്തരമാണെങ്കിലും വലിയ കാറിന്റെ പ്രതീതിയായിരിക്കും ഈ എസ് യു വി
ക്കെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റര്‍ പീറ്റര്‍ ജനേബ പറഞ്ഞു.
കുഷാഖ്, സ്ലാവിയ തുടങ്ങിയ വലിയ കാറുകള്‍ക്ക് ജന്മം നല്കിയ എംക്യുബി
എഒ ഐഎന്‍ പ്ളാറ്റ്ഫോമിലാണ് പുതിയ എസ് യു വിയും
ഉല്പാദിപ്പിക്കപ്പെടുന്നത്. സ്കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈന്‍
ഇന്ത്യയില്‍ ആദ്യമായി നടപ്പിലാക്കപ്പെടുന്നത് ഈ എസ് യു വി യിലായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: