കൊച്ചി : മാലിന്യം നീക്കംചെയ്യവെ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ കരാര്‍ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം പരിശോധിച്ച അമിക്കസ് ക്യൂറി ആമയിഴഞ്ചാന്‍തോട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബെച്ചു കുര്യന് തോമസ്,ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുടെ ഡിവിഷന് ബെഞ്ചാണ് വിഷയം പരിഗണിച്ചത്.ജോയിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യം റെയില്‍വേ നീക്കണം. പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നില്ലെന്ന് കോര്പ്പറേഷന് ഉറപ്പുവരുത്തണം.
ഓപ്പറേഷന് അനന്തയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാന്‍ അമിക്കസ് ക്യൂറിയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഉത്തരവില്‍ പറയുന്നു.അമിക്കസ് ക്യൂറിയ്ക്ക് പ്രതിഫലമായി 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും റെയില്‍വേയും ചേര്‍ന്ന് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: