കോഴിക്കോട്: കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി മാറാട് സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ അരയസമാജം പ്രവര്‍ത്തകര്‍ ഉൗഷ്മളമായി വരവേറ്റു. ഭീകരാക്രമണത്തില്‍ ബലിദാനികളായവരുടെ ഛായാചിത്രത്തില്‍ മന്ത്രി പുഷ്പാര്‍ച്ചന നടത്തി. ബേപ്പൂരിനും പുതിയാപ്പയ്ക്കും മുന്‍പ് സമ്പന്നമായ മാറാട് പ്രദേശം അവഗണിക്കപ്പെട്ടതായി അരയസമാജം പ്രവര്‍ത്തകര്‍ പറഞ്ഞു.
ആയിരത്തോളം തൊഴിലാളികള്‍ ഉപജീവനത്തിന് ആശ്രയിക്കുന്നത് ഈ രണ്ട് ഹാര്‍ബറുകളെയാണ്. കൂടാതെ ബോട്ടുകളും വള്ളങ്ങളും ഉള്‍പ്പെടെ നൂറിലേറെ മത്സ്യബന്ധന യാനങ്ങള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ മാറാട് ഹാര്‍ബറിന്റെ ആവശ്യം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചു. ”
മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ മാറാട്, മിനി ഹാര്‍ബര്‍ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് അനുഭാവപൂര്‍വ്വമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അരയസമാജം പ്രസിഡന്റ് എ. കരുണാകരന് അധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, അഡ്വ. കെ.പി. പ്രകാശ് ബാബു, എന്‍.പി. രാധാകൃഷ്ണന്, പി. പീതാംബരന്, എ. മനോജ്, സി. ഗണേശന്, എ. മനോഹരന്, കെ. ഉണ്ണി, സി. ആനന്ദന്, കെ. കൃഷ്ണന്, ടി. പ്രജു, കെ. ദീനദയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: