തിരുവനന്തപുരം: കേരളത്തിന്റെ പാഠ്യപദ്ധതിയില്‍ രാമായണം ഉള്‍പ്പെടുത്തണമെന്ന് ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍പിള്ള. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ രാമായണ മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാമായണത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണ്. പുതിയ തലമുറയെ രാമായണം പഠിപ്പിക്കാന്‍ നമ്മള് ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒത്തൊരുമയുടെ പ്രതീകങ്ങളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യയുടെ ഏകതയുടെ ബീജം ക്ഷേത്രങ്ങളിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി അധ്യക്ഷനായി. മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ രാമായണ സന്ദേശം നല്കി.
സ്വാഗതസംഘം ചെയര്മാന് ജി. സുരേഷ്കുമാര്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് റാണി മോഹന്‍ദാസ്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. കെ. സുരേഷ് ബാബു. സംസ്ഥാന ഉപാധ്യക്ഷന്‍ എം. നന്ദകുമാര്‍, സംസ്ഥാന രക്ഷാധികാരി സി.കെ. കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. ചികിത്സാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അനന്തപുരി ആശുപത്രി എംഡി ഡോ. മാര്‍ത്താണ്ഡപിള്ളയെ ഗോവ ഗവര്‍ണര്‍ ആദരിച്ചു. ഗോവ ഗവര്‍ണര്‍ക്ക് ക്ഷേത്ര സംരക്ഷണ സമിതി രാമായണം സമ്മാനിച്ചു. ജില്ലാ അധ്യക്ഷന്‍ മുക്കംപാലമൂട് രാധാകൃഷ്ണന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: