Business

സ്വർണവില 54000 കടന്നുതന്നെ! കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമില്ല

Published by

കൊച്ചി : സംസ്ഥാനത്തെ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വിലയിൽ മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

എന്നാൽ സ്വർണ വില 54,000 കടന്ന സാഹചര്യത്തിൽ വിപണിയിൽ വലിയ നിശ്ചലാവസ്ഥയാണ് നിലവനിലുള്ളത്. ഇന്ന് 6,760 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവന്റെ വില 54,080 രൂപയാണ്.

ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയിലാണ്. അന്ന് 6,765 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. ഈ ദിവസം 54,120 രൂപയായിരുനനു ഒരു പവന്റെ വില.

ഇതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകൾ സംഭവിച്ച് സ്വർണം വീണ്ടും 54,080 രീപയെന്ന് നിരക്കിലാണ് എത്തി നിൽക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by