കോട്ടയം: 45 വര്‍ഷം നീണ്ട കായിക പരിശീലനത്തോട് ദ്രോണാചാര്യ കെ.പി. തോമസ് വിടപറയുന്നു. തൊടുപുഴ സോക്കര്‍ സ്കൂളിലായിരുന്നു വിരമിക്കല്‍ ചടങ്ങ്. സംസ്ഥാന സര്‍ക്കാരിന് കായിക മേഖലയോട്് താല്പര്യമില്ലെന്നും സര്‍ക്കാര്‍ മിനി മീറ്റ് നിര്‍ത്തലാക്കിയതു മുതലാണ് കേരളം കായിക മേഖലയില്‍ പിന്നാക്കം പോയതെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. 2013 ല്‍ കായിക പരിശീലനത്തിനുള്ള പരമോന്നത ബഹുമതിയായ ദ്രോണാചാര്യ പുരസ്കാരം നല്കി രാജ്യം ആദരിച്ച തോമസ് മാഷ് , അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ള കായിക പ്രതിഭകളെ കണ്ടെത്തിയ പരിശീലകനാണ്. സംസ്ഥാന സ്കൂള്‍ കായിക മേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തോമസ് മാഷ്.
1963 മുതല്‍ 73 വരെ സൈന്യത്തില്‍ ഫിസിക്കല്‍ ട്രെയിനറായിരുന്ന തോമസ് 1979 സ്വയം വിരമിക്കുകയായിരുന്നു. പിന്നീട് കോരുത്തോട് സി കേശവന് സ്മാരക ഹൈസ്കൂളില്‍ കായിക അധ്യാപകനായി. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി 16 വര്‍ഷം കോരുത്തോട് സ്കൂളിനെ ചാമ്പ്യന്മാരാക്കിയത് അദേ്ദഹം അവിടം വിട്ടത്. തുടര്‍ന്ന് പത്തുവര്‍ഷം ഏന്തയാര്‍ ജെ.ജെ. മര്‍ഫി മെമ്മോറില്‍ സ്കൂളില്‍ പരിശീലകനായി. പിന്നീട് വണ്ണപ്പുറം എസ് എന്‍ എം സ്കൂളില്‍ സ്വന്തം പേരില്‍ അക്കാദമി സ്ഥാപിച്ചു. 2019 മുതല്‍ അക്കാദമി പൂഞ്ഞാര്‍ എസ് എം പി ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റി. ഇവിടെ നിന്നാണ് 81 ാം വയസില്‍ പരിശീലനത്തില്‍ നിന്ന് വിരമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: