മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കുന്നതായിരുന്നു സുപ്രിംകോടതി വിധിയെന്ന് ദല്‍ഹി ഹജ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൗസര്‍ ജഹാന്. ക്രിമിനല്‍ നിയമത്തിലെ 125ാം വകുപ്പ് പ്രകാരം മൊഴിചൊല്ലപ്പെടുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്ന് ഈയിടെ സുപ്രീംകോടതി വിധിച്ചിരുന്നു.
ഇതോടെ മൂന്ന് വട്ടം മൊഴിചൊല്ലി വിവാഹമോചനം നേടുന്ന ഭര്‍ത്താവ് പുതിയ സുപ്രീംകോടതി വിധി പ്രകാരം നിയമത്തെ നേരിടേണ്ടതായി വരും. മാത്രമല്ല, മുസ്ലിം സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം തേടി സുപ്രീംകോടതിയെ സമീപിക്കാമെന്നത് വലിയൊരു അധികാരമാണ്.
ആരും സുപ്രീംകോടതിയുടെ ഈ വിധിയെ മതപരമായി മാത്രം കാണരുതെന്നും കൗസര്‍ ജഹാന് പറഞ്ഞു. മുസ്ലിം യുവതികള്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള മാര്‍ഗ്ഗമാണിത്. – അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: