അബുജ: നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്ന് 22 കുട്ടികള്‍ മരിച്ചു. നിരവധി കുട്ടികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
15 വയസോ അതില്‍ താഴെയോ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ക്ലാസുകളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെ പ്ലാറ്റോ സ്റ്റേറ്റിലെ ബുസാ ബുജി കമ്മ്യൂണിറ്റിയിലെ സെയിന്റ്സ് അക്കാദമി സ്കൂള്‍ തകര്‍ന്നുവീഴുകയായിരുന്നു. 154 വിദ്യാര്‍ത്ഥികള്‍ ആദ്യം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിരുന്നു. അവരില്‍ 132 പേരെ രക്ഷപ്പെടുത്തിയതായും വിവിധ ആശുപത്രികളില്‍ പരിക്കേറ്റ് ചികിത്സയിലാണെന്നും പോലീസ് വക്താവ് ആല്‍ഫ്രഡ് അലബോ പിന്നീട് പറഞ്ഞു.
സ്കൂളിന്റെ ദുര്‍ബലമായ ഘടനയും നദീതീരത്തുള്ള സ്ഥലവുമാണ് ദുരന്തത്തിന് കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: