കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ കൊണ്ടുവന്നാല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും അതിനെയെല്ലാം നേരിടാനുള്ള കരുത്ത് സഭയ്ക്ക് ഉണ്ടെന്നും ബസേലിയസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. ദേവലോകം അരമനയില്‍ മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മൂന്നാം ഓര്‍മ്മ പെരുന്നാള്‍ സമാപനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലങ്കര സഭയുടെ സ്വാതന്ത്ര്യം ബലികഴിക്കാന്‍ ഒരുക്കമല്ല. രാജ്യത്തിന്റെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കുന്നവരുമായി മാത്രമേ ചര്‍ച്ച നടത്തൂ. ജീവന് ബലികഴിച്ചും സഭയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തയ്യാറാകുമെന്ന് പ്രഖ്യാപിച്ച പൗലോസ് കാതോലിക്കാ ബാവയുടെ വാക്കുകള്‍ പാലിക്കാന്‍ സഭകള്‍ ബാധ്യസ്ഥരാണ് . തീയില്‍ കൂടി കടന്നുപോയ സഭയാണിത് . കോടതി വിധി നടപ്പാക്കാതെ നാടകം കളിക്കുന്നത് എന്തിനാണെന്ന് പോലീസിനോട് ജഡ്ജിമാര്‍ക്ക് ചോദിക്കേണ്ടി വന്നില്ലേയെന്നും ബാവ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: