തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും അംഗീകൃത തൊഴിലാളികളില്‍ നിന്നും നഗരസഭകളും പഞ്ചായത്തുകളും പിരിക്കുന്ന പ്രൊഫഷണല്‍ ടാക്‌സ് സ്ലാബുകള്‍ സംസ്ഥാന സര്‍ക്കാര്‍ കുത്തനെ വര്‍ദ്ധിപ്പിച്ചു. കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇരട്ടരയിധികം വര്‍ദ്ധന വരുന്ന തരത്തിലാണ് സ്‌ളാബ് നിശ്ചയിച്ചിരിക്കുന്നത്. ആറുമാസത്തെ അടിസ്ഥാന ശമ്പളവും ദിനബത്തയും ഉള്‍പ്പെട്ട വരുമാനം അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടുതവണയാണ് തൊഴിലിടങ്ങള്‍ വഴി പ്രൊഫഷണല്‍ ടാക്‌സ് പിരിച്ചെടുക്കുന്നത്. പുതുക്കിയ തൊഴില്‍ നികുതി അനുസരിച്ച് ശമ്പളം 12000 രൂപയില്‍ താഴെയാണെങ്കില്‍ നികുതിയില്ല. 12000 മുതല്‍ 17999 രൂപവരെ 120 രൂപയായിരുന്ന നികുതി 320 രൂപയായാണ് വര്‍ധിപ്പിച്ചത.് 18000 മുതല്‍ 29999 രൂപ വരെ 180 രൂപയായിരുന്നത് 450 രൂപയായി. 30,000 മുതല്‍ 44999 രൂപ വരെ 300 രൂപയായിരുന്നത് 600 രൂപയായി. 45,000 മുതല്‍ 99999 വരെ 450 രൂപയായിരുന്നത് 750 രൂപയായി. ഒരു ലക്ഷം മുതല്‍ 124999 രൂപ ശമ്പള നിരക്കില്‍ ഉള്ളവര്‍ക്ക് വര്‍ദ്ധന ഇല്ല, ആയിരം രൂപ തന്നെയാണ.് 1,25,000 മുതല്‍ മുകളിലേക്കും 1250 രൂപ തന്നെയാണ്. മാറ്റമില്ല. വര്‍ദ്ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ 2022 ജൂണില്‍ തന്നെ തീരുമാനിച്ചിരുന്നു ഒക്ടോബര്‍ 1 മുതല്‍ വര്‍ദ്ധന പ്രാബല്യത്തില്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: