ആലപ്പുഴ : പൊതുമരാമത്ത്, റവന്യു, എക്സൈസ് വകുപ്പുകളിലാണ് ഏറ്റവും അധികം അഴിമതി നടക്കുന്നതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്.പൊതുമരാമത്ത് മന്ത്രി സ്ഥാനം താന്‍ വഹിച്ചിരുന്നപ്പോള്‍ പണികഴിപ്പിച്ച ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിയാകാനുള്ള ഭാഗ്യം അന്നുണ്ടായെന്നും ഇനി അതിനുള്ള സാധ്യതയില്ലെന്നും ജി സുധാകരന് പറഞ്ഞു. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി വിരുദ്ധരാക്കി മാറ്റാനാണ് ശ്രമം.അഴിമതിക്കാര്‍ക്കാണ് ഇപ്പോള്‍ ബഹുമാനം കിട്ടുന്നതെന്ന് ജി.സുധാകരന് കുറ്റപ്പെടുത്തി.
വികസനത്തിനായി ചെലവിടുന്ന പണത്തിന്റെ പകുതി പോലും ജനങ്ങളില്‍ എത്തുന്നില്ലെന്ന് നിരവധി പഠനങ്ങളുണ്ട്. ഫോര്‍ത്ത് എസ്റ്റേറ്റ് റബ്ബര്‍ എസ്റ്റേറ്റ് ആയി മാറിയിരിക്കുകയാണെന്നും അഴിമതിക്കെതിരെ സംസാരിക്കുന്നവരെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും ജി സുധാകരന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: