ന്യൂഡല്‍ഹി: ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലില്‍ കൊല്‍ക്കത്ത റോയല്‍ ടൈഗേഴ്സ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കി മുന്‍ ഭാരത ക്രിക്കറ്റ് ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2024ല്‍ ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിന്റെ മൂന്നാം സീസണ് ആരംഭിക്കാനിരിക്കെയാണ് ഗാംഗുലിയുടെ നീക്കം.
റേസിംഗ് പ്രമോഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍, ഇന്ത്യയിലെ മോട്ടോര്‍ സ്പോര്‍ട്സ് രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഇന്ത്യന്‍ റേസിംഗ് ലീഗ് (ഐആര്‍എല്‍), ഫോര്‍മുല 4 ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പ് (എഫ്4ഐസി). എന്നിങ്ങനെ രണ്ട് പ്രധാന ചാമ്പ്യന്‍ഷിപ്പുകള്‍ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് മൂന്നാം സീസണിലെ മത്സരങ്ങള്‍. കൊല്‍ക്കത്ത, ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഗോവ, കൊച്ചി, അഹമ്മദാബാദ് എന്നീ എട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമുകളാകും ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവല്‍ മത്സരത്തിനിറങ്ങുക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എടികെ മോഹന്‍ ബഗാന്റെ ഉടമസ്ഥതയ്ക്കൊപ്പമാണ് ഇന്ത്യന്‍ റേസിംഗ് ഫെസ്റ്റിവലിലെ സൗരവ് ഗാംഗുലിയുടെ പങ്കാളിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: