ന്യൂദല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി അനുവദിച്ച ഫണ്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്ന് കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഭരണഘടനയുടെ പകര്‍പ്പ് കൈയില്‍ പിടിച്ചു നടക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ദേശീയ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ ഉപപ ദ്ധതികള്‍ക്കായി അനുവദിച്ച 39,121 കോടി രൂപയില്‍ 14,730.53 കോടി രൂപ വകമാറ്റിയെന്ന് അര്ജുന് റാം മേഘ്വാള് ആരോപിച്ചു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്ന ഫണ്ട് അവരുടെ ക്ഷേമത്തിനായി മാത്രം ചെലവഴിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. അത് വകമാറ്റി ചെലവഴിക്കാന്‍ പാടില്ല. ആ പണം അവരുടെ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കണം ഉപയോഗിക്കേണ്ടത്. എന്നാല്‍ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് രാഹുല്‍ ഗാന്ധി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കാനെന്ന പേരില്‍ ഈ ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ്. ഇത് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനമാണ്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ പേരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ പട്ടികജാതി-വര്‍ഗ സമൂഹത്തെ തന്നെ കഴുത്തു ഞെരിച്ചു കൊല്ലുകയാണെന്നും മേഘ്വാള് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: