ലണ്ടന്‍ : സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസ് വിംബിള്‍ഡന്‍ ഫൈനലില്‍. റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ വീഴ്ത്തിയാണ് നിലവിലെ ചാമ്പ്യന്‍ ഫൈനലില്‍ കടന്നത്.
കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ സെറ്റ് കൈവിട്ട ശേഷം അല്‍കാരസ് തുടര്‍ന്നുള്ള മൂന്നു സെറ്റുകള്‍ പിടിച്ചെടുത്താണ് മെദ്വദേവിനെ വീഴ്ത്തിയത്. സ്കോര്‍: 7-6, 6-3, 6-4, 6-4.
ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചോ, ഇറ്റലിയുടെ ലൊറെന്‍സോ മുസറ്റിയോ ആയിരിക്കും അല്‍കാരസിന്റെ എതിരാളി. ഞായറാഴ്ചയാണ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: