നാഗ്പൂര്‍: പ്രകാശഭരിതമായ രാഷ്ട്രമാണ് ഭാരതമെന്നും ലോകത്തിനാകെ പ്രകാശം നല്‍കും വിധം രാഷ്ട്രത്തെ സമുജ്ജ്വലമാക്കിത്തീര്‍ക്കാന്‍ എല്ലാ മേഖലകളിലും ഗഹനമായ സാധന ആവശ്യമാണെന്നും രാഷ്ട്ര സേവികാ സമിതി പ്രമുഖ കാര്യവാഹിക സീതാ ഗായത്രി പറഞ്ഞു.
സേവികാ സമിതി അഖില ഭാരതീയ കാര്യകാരിണി അര്‍ധവാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗ്പൂര്‍ രേശിംബാഗിലെ സ്മൃതി മന്ദിരത്തില്‍ ആരംഭിച്ച യോഗത്തില്‍ പ്രമുഖ സഞ്ചാലിക വി. ശാന്താകുമാരി ദീപം തെളിയിച്ചു. 35 സംഘടനാ പ്രാന്തങ്ങളില്‍ നിന്ന് 400 പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
രാജ്യത്തുടനീളം ഈ വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ നടന്ന പരിശീലന വര്‍ഗുകളില്‍ 6000 സേവികമാര്‍ പങ്കെടുത്തുവെന്ന് റിപ്പോര്‍ട്ടില്‍ സീതാ ഗായത്രി ചൂണ്ടിക്കാട്ടി. 14 ന് സമാപി
ക്കുന്ന അര്‍ധവാര്‍ഷിക യോഗത്തില്‍ റാണി അഹല്യാ ബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി , രാഷ്ട്രീയ സ്വയംസേവക സംഘം ശതാബ്ദി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: