ന്യൂദല്‍ഹി: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേയും (സിഐഎസ്എഫ്) ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെയും (ബിഎസ്എഫ്) പത്തുശതമാനം കോണ്‍സ്റ്റബിള്‍ തസ്തികകള്‍ അഗ്‌നിവീര്‍ സൈനികര്‍ക്ക് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇനിവരുന്ന നിയമങ്ങളില്‍ ഈ മാനദണ്ഡം പാലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
പുതിയ റിക്രൂട്ട്മെന്റുകളില്‍ അഗ്‌നിവീര്‍ സൈനികര്‍ക്ക് പത്തുതമാനം നിയമനം നല്കുമെന്ന് സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നീനസിങ്ങും ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നിതിന്‍ അഗര്‍വാളും വ്യക്തമാക്കി. ശാരീരിക പരീക്ഷകള്‍ അടക്കം അഗ്‌നിവീര്‍ സൈനികര്‍ക്കുണ്ടാവില്ല. ഇവര്‍ക്ക് പ്രായപരിധിയിലും ഇളവു ലഭിക്കും. ആദ്യവര്‍ഷം അഞ്ചുവയസിന്റെ പ്രായപരിധി ഇളവു ലഭിക്കും.
തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് മൂന്നുവയസായിരിക്കും. സൈനിക പരിശീലനം ലഭിച്ച അച്ചടക്കമുള്ള സേനാംഗങ്ങളെ സിഐഎസ്എഫിനും ബിഎസ്എഫിനും ലഭിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടമെന്നും സിഐഎസ്എഫ് ഡിജി പറഞ്ഞു. അഗ്‌നിവീരന്മാരെ ചെറിയ പരിശീലനത്തിന് ശേഷം ബിഎസ്എഫിന് അതിര്‍ത്തികളില്‍ വിന്യസിക്കാന്‍ സാധിക്കും എന്നതാണ് പ്രധാന നേട്ടമെന്ന് ബിഎസ്എഫ് ഡിജി നിതിന്‍ അഗര്‍വാളും പറഞ്ഞു.
2022 ജൂണില്‍ ആരംഭിച്ച അഗ്‌നിപഥ് പദ്ധതി പ്രകാരം 17 വയസിനും 21 വയസിനും ഇടയിലുള്ള അഗ്‌നിവീരന്മാരെയാണ് നാലു വര്‍ഷത്തേക്ക് സൈന്യത്തിലേക്ക് എടുക്കുന്നത്. ഇവരില്‍ 25 ശതമാനം പേര്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ 15 വ്രര്‍ഷം കൂടി സര്‍വീസ് ലഭിക്കും. സൈനിക സേവനത്തില്‍ നിന്ന് വിടുതല്‍ ലഭിക്കുന്ന 75 ശതമാനം അഗ്‌നിവീരന്മാര്‍ക്കും അര്‍ദ്ധ സൈനിക വിഭാഗത്തിലും മറ്റു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: