കൊച്ചി: അരൂര്‍ -തുറവൂര്‍ ദുരിതയാത്രക്ക് പരിഹാരം വാഹനങ്ങള്‍ വഴി തിരിച്ചുവിടുക മാത്രമാണെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍. ഇതിനായി ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.
വലിയ വാഹനങ്ങള്‍ അരൂര്‍- തുറവൂര്‍ ദേശീയ പാത വഴി വരാന്‍ അനുവദിക്കില്ല. റോഡിലെ കുഴികള്‍ കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ശനി, ഞായര്‍ ദിവസങ്ങളില്‍ റോഡ് അടച്ചിട്ട ശേഷം മറു ഭാഗത്തെ കുഴികള്‍ അടയ്ക്കും. ഓടകള്‍ നിര്‍മ്മിക്കാന്‍ റോഡ് അടച്ചിടേണ്ടി വരും. മേല്‍പാത നിര്‍മ്മാണം കഴിഞ്ഞപൂര്ത്തിയായ ശേഷം മാത്രമേ ഓട നിര്‍മ്മിക്കാനാകൂ എന്നും കളക്ടര്‍ പറഞ്ഞു.
ആകാശപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അരൂര്‍- തുറവൂര്‍ ദേശീയ പാതയിലുണ്ടായ രൂക്ഷമായ ഗതാഗതകുരുക്കില്‍ കളക്ടര്‍ മൂക സാക്ഷിയാകരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മഴ പെയ്താല്‍ സാഹചര്യം കൂടുതല്‍ മോശമാകുമെന്നും കര്‍മ പദ്ധതി രൂപീകരിച്ച് ഉടന്‍ പരിഹാരം കാണണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: