ന്യൂഡല്‍ഹി: കോടതി മുറിയില്‍ അഭിഭാഷകര്‍ ചട്ടപ്രകാരമുള്ള വസ്ത്രം ധരിച്ചു വരണമെന്ന് സുപ്രീം കോടതി. ജീന്‍സ് ധരിച്ചു കോടതിയില്‍ ഹാജരായ അഭിഭാഷകനെ പോലീസിനെ ഉപയോഗിച്ചു പുറത്താക്കിയ ഗോഹട്ടി ഹൈക്കോടതിയുടെ നടപടിക്കെതിരെ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കോര്‍ട്ട് ഒാഫീസറായ അഭിഭാഷകനെ പുറത്താക്കാന്‍ പോലീസിനെ ഉപയോഗിച്ചത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസ് നിറുത്തിവച്ച് അഭിഭാഷകനോട് കോടതി വിട്ടുപോകാന്‍ നിര്‍ദേശിച്ചാല്‍ മതിയാകുമായിരുന്നെന്ന് ജസ്റ്റിസ് ബേല ത്രിവേദി അധ്യക്ഷനായി ബഞ്ച് ചൂണ്ടിക്കാട്ടി.
കോടതികളില്‍ അഭിഭാഷകരും ജഡ്ജിമാരും ഡ്രസ്കോഡ് പാലിക്കണമെന്നാണ് ചട്ടം. ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതി തന്നെ ഇളവുകള്‍ നല്‍കാറുണ്ട്. എന്നാല്‍ ജീന്‍സ് ധരിക്കാന്‍ കോടതികള്‍ അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: