തിരുവനന്തപുരം: പൊതുപരിപാടിയ്ക്കിടെ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് ഓട്ടിസം ബാധിതനായ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ നിന്നും പുറത്താക്കിയ സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.തൈക്കാട് ഗവണ്മെന്റ് സ്കൂളിലെ പ്രിന്‍സിപ്പാളിനെതിരെയാണ് കേസ്.
സംഭവത്തില്‍ ഡിഇഒ രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന് ഉത്തരവിട്ടു. സ്കൂളിനും പ്രിന്‍സിപ്പലിനും സഭവത്തില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് മനുഷ്യാവകാശ കമ്മിഷന് നിരീക്ഷണം.
അച്ചടക്കം ലംഘിച്ചെന്ന കാട്ടി കുട്ടിയുടെ ടി സി ഉടന്‍ വാങ്ങണമെന്ന് സ്കൂള്‍ അധികൃതര്‍ കുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. മൂന്നുമാസത്തിനകം സ്കൂള്‍ മാറാമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും അതിനും സ്കൂള്‍ അധികൃതര്‍ അനുവദിച്ചില്ലെന്നാണ് പരാതി. ഒരാഴ്ചത്തെ സമയം മാത്രമാണ് അനുവദിച്ചത്.
ഈ കുട്ടി സ്കൂളില്‍ തുടര്‍ന്നാല്‍ മറ്റുകുട്ടികള്‍ സ്കൂളില്‍ എത്തില്ലെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി മനുഷ്യാവകാശ കമ്മിഷന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: