ന്യൂദൽഹി: യുജിസി-നെറ്റ് പേപ്പറിന്റെ സ്‌ക്രീൻഷോട്ട് ടെലിഗ്രാമിൽ പ്രചരിപ്പിച്ച യുവാവിനെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചേക്കും. യുജിസി-നെറ്റ് പേപ്പർ ചോർച്ചയെക്കുറിച്ച് കേന്ദ്ര ഏജൻസി നടത്തിയ അന്വേഷണത്തിൽ ജൂൺ 18ലെ പരീക്ഷയുടെ ചോർന്ന ചോദ്യപേപ്പറിന്റെ സ്‌ക്രീൻഷോട്ട് ഒരു സ്കൂൾ വിദ്യാർത്ഥി വ്യാജമായി നിർമ്മിച്ചത് ആണെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ അനൗപചാരികമായി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും യുവാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം, ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും പിഎച്ച്ഡി പ്രവേശനം എന്നിവയ്‌ക്കുള്ള യോഗ്യത നിർണ്ണയിക്കുന്ന പരീക്ഷയിൽ 11 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിന്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജൂൺ 19 ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിലെ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റിൽ നിന്ന് യുജിസിക്ക് ചില വിവരങ്ങൾ പരിശോധനയിൽ ലഭിച്ചിരുന്നു.
തുടർന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. തുടർന്ന് പേപ്പറിന്റെ സ്‌ക്രീൻഷോട്ട് സ്‌കൂൾ വിദ്യാർഥി ആപ്പ് ഉപയോഗിച്ച് സൃഷ്‌ടിച്ചതാണെന്ന് കണ്ടെത്തി അന്വേഷണം സിബിഐക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: