തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ മുന്നേറ്റത്തില്‍ ‘ജന്മഭൂമി’യുടെ പങ്കു സുപ്രധാനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ. സാക്ഷരതയില്‍ മുന്നില്‍ നില്ക്കുന്ന കേരളത്തില്‍ മാധ്യമങ്ങളുടെ പ്രാധാന്യം വലുതാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ പക്ഷം പിടിച്ച് വാര്‍ത്ത നല്കുമ്പോള് ദേശീയതയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന ജന്മഭൂമി കൂടുതല്‍ പ്രചരിക്കേണ്ടത് ആവശ്യമാണെന്നും നഡ്ഡ പറഞ്ഞു.
എല്ലാ വെല്ലുവിളികള്‍ക്കിടെയും ദിനപത്രം 50 വര്‍ഷം തികയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു ബിജെപി അധ്യക്ഷന്‍.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു, ന്യൂസ് എഡിറ്റര്‍മാരായ പി. ശ്രീകുമാര്‍, എം. ബാലകൃഷ്ണന്, ഡയറക്ടര്‍ ടി. ജയചന്ദ്രന്, യൂണിറ്റ് മാനേജര്‍ ആര്. സന്തോഷ് കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ഉള്ള്യേരി പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനും എന്‍ടിയു സംസ്ഥാന മീഡിയ കോ ഓഡിനേറ്ററുമായ പി. സതീഷ് കുമാറാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. പി.ടി. ഉഷ അധ്യക്ഷയായ സംഘാടക സമിതിയാണ് ഒരു വര്‍ഷത്തെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പത്രം ആരംഭിച്ച കോഴിക്കോട്ടുനിന്നാണ് പരിപാടികള്‍ തുടങ്ങുക. അഞ്ചു ദിവസത്തെ പരിപാടിയില്‍ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സംവാദങ്ങള്‍, കലാ സാംസ്കാരിക പരിപാടികള്‍, സംഗീത നിശ എന്നിവ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: