വിശദവിവരങ്ങള്‍ www.sgou.ac.in ല്‍
രജിസ്ട്രേഷന് ജൂലൈ 31 വരെ
പിജി കോഴ്സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം
നാലുവര്‍ഷ കോഴ്സുകളിലും മൂന്നുവര്‍ഷ കോഴ്സുകളിലും പ്ലസ്ടുകാര്‍ക്ക് ബിരുദപഠനാവസരങ്ങളൊരുക്കി കൊല്ലം (കുരീപ്പുഴ) ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാല. യുജിസി, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ എന്നിവയുടെ അംഗീകാരത്തോടെയാണ് കോഴ്സുകള്‍ നടത്തുന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദങ്ങളെ പരമ്പരാഗതമായി ലഭിക്കുന്ന ബിരുദങ്ങള്‍ക്ക് തത്തുല്യമായി അംഗീകരിക്കും. റഗുലര്‍ കോഴ്സുകളില്‍ ക്ലാസ്റൂം പഠനം സാധ്യമാവാത്തവര്‍ക്ക് ഈ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്.
നാലുവര്‍ഷത്തെ അണ്ടര്‍ ഗ്രാഡുവേറ്റ് (യുജി) ഓണേഴ്സ് (8 സെമസ്റ്ററുകള്‍) ബിരുദ കോഴ്സുകളിലും (മൂന്നാം വര്‍ഷം എക്സിറ്റ് ഓപ്ഷന് വിനിയോഗിക്കാം) മൂന്നുവര്‍ഷത്തെ (6 സെമസ്റ്ററുകള്‍) ബിരുദ കോഴ്സുകളിലും പ്ലസ്ടുകാര്‍ക്ക് പ്രവേശനം നേടാം.
ബിരുദക്കാര്‍ക്കായി രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) (നാലു സെമസ്റ്ററുകള്‍) പ്രോഗ്രാമുകളിലും പ്രവേശനമുണ്ട്.
നാലുവര്‍ഷ ‘യുജി’ ഓണേഴ്സ് ബിരുദ കോഴ്സുകള്‍-ബിബിഎ (ഹ്യൂമെന്‍ റിസോഴ്സ്, മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്); ബികോം (ഫിനാന്‍സ്, കോ ഓപ്പറേഷന്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്), ബിഎ-ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, സോഷ്യോളജി. മൂന്നുവര്‍ഷത്തെ ബിരുദ കോഴ്സുകള്‍- ബിഎ നാനോ എന്റര്‍പ്രണര്‍ഷിപ്പ്, ബിസിഎ, ബിഎ-ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, സംസ്കൃതഭാഷയും സാഹിത്യവും, അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, അഫ്സല്-ഉല്-ഉലമ, ഇക്കണോമിക്സ്, ഫിലോസഫി (സ്പെഷ്യലൈസേഷന് ശ്രീനാരായണഗുരു സ്റ്റഡീസ്), പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി.
രണ്ട് വര്‍ഷത്തെ പിജി കോഴ്സുകള്‍- എംകോം, എംഎ- ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, മലയാളം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, സംസ്കൃത ഭാഷയും സാഹിത്യവും, അറബിക് ലാംഗുവേജ് ആന്റ്ലിറ്ററേച്ചര്, ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്.
യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന് നടപടികള്‍, പ്രോഗ്രാം ഫീസ്, ലേണര്‍ സപ്പോര്‍ട്ട് സെന്ററുകള്‍ മുതലായ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.sgou.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം ഓണലൈനായി ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0474-2966841, 9188909901, 9188909902.
പ്രതികരിക്കാൻ ഇവിടെ എഴുതുക: