Kerala

മണിപ്പൂരി കുട്ടികളെ സ്‌കൂളിലേക്കും സര്‍ക്കാര്‍ ഹോമിലേയ്‌ക്കും മാറ്റിയെന്ന് ബാലാവകാശ കമ്മിഷന്‍

Published by

പത്തനംതിട്ട: ജസ്റ്റിന്‍ ഹോമില്‍ അനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒമ്പത് പെണ്‍കുട്ടികളെ നിക്കോള്‍സണ്‍ സ്‌കൂളിലേക്കും 19 ആണ്‍കുട്ടികളെ കൊല്ലം സര്‍ക്കാര്‍ ഹോമിലേയ്‌ക്കും മാറ്റിയതായി ബാലവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അറിയിച്ചു. കമ്മിഷന്‍ അംഗങ്ങളായ എന്‍. സുനന്ദ, കെ.കെ.ഷാജു എന്നിവര്‍ നിക്കോള്‍സണ്‍ സിറിയന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയപ്പോഅനുമതിയില്ലാതെ മണിപ്പൂരി കുട്ടികളെ ജസ്റ്റിന്‍ ഹോമില്‍ താമസിപ്പിക്കുന്നതായി വിവരം ലഭിച്ചത്. സ്ഥാപനത്തില്‍ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയ കമ്മിഷന്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, പൊലീസ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. മണിപ്പൂരി കുട്ടികളുടെ സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കണമെന്നുള്ള മണിപ്പൂര്‍ ബാലാവകാശ കമ്മിഷന്റെ ആവശ്യത്തെ ടുര്‍ന്നാണ് കമ്മിഷന്റെ ഇടപെടല്‍.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക