ഗൂഗിള്‍ സ്റ്റോറേജ് ഫുള്‍ ആണെന്ന് കാട്ടി പലർക്കും ഇപ്പോള്‍ സന്ദേശങ്ങള്‍ വന്നിട്ടുണ്ടാകും. ഇതുമൂലം വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാതെ പലരും കുഴങ്ങിയിട്ടുണ്ടാകും. നമ്മുടെ ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും ഫയലുകൾ നമ്മൾ സേവ് ചെയ്തു വെച്ചിട്ടുണ്ടാവാം. എന്നാലിപ്പോൾ വലിയ ഫയലുകള്‍ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന സന്ദേശമുള്ളതിനാല്‍ ചിലർ അത്തരം ചിത്രങ്ങളും ഫയലുകളും ഡിലീറ്റ് ചെയ്യുകയോ നീക്കുകയോ ചെയ്‌തിരിക്കാം. ചിലർ പണം നല്‍കി ഗൂഗിള്‍ വണ്‍ എടുത്തിട്ടുമുണ്ടാകാം. ഇതിനായി പ്രതിമാസം 130 രൂപ നല്‍കേണ്ടി വരും. ഇത്തരത്തില്‍ പണച്ചിലവ് വരാതെ എങ്ങനെ ഈ പ്രശ്‌നം പരിഹരിക്കാം എന്ന് നോക്കാം.
നമ്മുടെയെല്ലാം മൊബൈലിലെ വാട്‌സാപ്പിലെ ബാക്കപ്പ് നേരിട്ട് ഗൂഗിളിലേക്ക് വരുന്നതാണ് ഈ പ്രശ്‌നകാരണം. മെറ്റയുടെയും ഗൂഗിളിന്റെയും കരാർ അവസാനിച്ചതുകൊണ്ടാണിത്. വാട്‌സാപ്പിന്റെ ബാക്കപ്പ് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഈ പ്രശ്‌നം അവസാനിപ്പിക്കാൻ ചെയ്യാവുന്ന ലളിതമായ മാർഗം.
വാട്‌സാപ്പില്‍ സെറ്റിംഗ്‌സ് എടുത്ത ശേഷം ബാക്കപ്പ് എന്നത് തിരഞ്ഞെടുക്കുക. ഇനി ഏത് അക്കൗണ്ടുമായാണ് വാട്‌സാപ്പ് ലിങ്ക് ചെയ്‌തതെന്ന് ഇവിടെ കാണാനാകും. ഇത് മാറ്റി മറ്റൊരു അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത ശേഷം അതിലേക്ക് ലിങ്ക് ചെയ്‌ത് നല്‍കുക. ഇനി നമ്മള്‍ നിറഞ്ഞിരുന്ന ഗൂഗിള്‍ അക്കൗണ്ടിലേക്ക് പോയി ബാക്കപ്പ് എന്നത് വീണ്ടും തിരഞ്ഞെടുക്കുക. ഡിലീറ്റ് ബാക്കപ്പ് അമർത്തുക. ഇതോടെ നിറഞ്ഞ അക്കൗണ്ടില്‍ ആവശ്യത്തിന് സ്ഥലം ലഭിക്കുന്നത് കാണാം. ഒപ്പം പുതിയ അക്കൗണ്ടിലേക്ക് വാട്‌സാപ്പ് ബാക്കപ്പ് മാറിയതിനാല്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: