മനുഷ്യൻ ഒരു സമൂഹജീവിയാണ് . അവനു സുരക്ഷിതമായ ഒരു ചുറ്റുപാടു ആവശ്യമാണ് .പക്ഷെ ഇന്ന് എല്ലാവരും ഏകാന്തതയുടെ ചുറ്റുപാടിലാണ് ജീവിക്കുന്നത് . ഏകാന്തത എന്നത് വിഷാദവും ദുഖവും നിറഞ്ഞ ഒരു മാനസിക അവസ്ഥയാണ് . ലോകത്തിൽ നിന്നും താൻ വിച്ഛേദിക്കപ്പെട്ടു എന്ന അവസ്ഥ, ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിനു ആളുകളെ ബാധിച്ചിരിക്കുന്ന ഒരു അദൃശ്യ പകർച്ചവ്യാധിയായി ഏകാന്തത ഇന്ന് മാറിയിരിക്കുന്നു .ഇത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നോക്കാം .
വിഷാദവും ആത്മഹത്യയും
സമൂഹത്തിൽ നിന്നും ഒറ്റപ്പെടുക എന്നതു മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു . തനിക്ക് ഒന്നിനും കഴിയില്ല എന്ന തോന്നലും , പ്രതീക്ഷ ഇല്ലായ്മയും ആണിതിനു കാരണം .തിരിച്ചറിഞ്ഞില്ലെങ്കിൽ അത് വിഷാദത്തിലേക്കും പതിയെ ആത്മഹത്യയിലേക്കും നയിക്കും .
ഹൃദയാഘാതവും സ്ട്രോക്കും
ഏകാന്തതയും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്നു പുതിയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു . രക്തസമ്മർദം കൂടി രക്തകുഴലുകൾക്കും , ടിഷ്യുകൾക്കും കേടുപാടുകൾ ഉണ്ടാകുകയും ഹൃദയാഘാതം , പക്ഷഘാതം തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും .
ഉറക്കമില്ലായ്മ
ഏകാന്തത അനുഭവിക്കുന്നവർക്കു ഉറക്കം വളരെ കുറവായിരിക്കും .ഇത് ദൈനംദിന ജീവിതത്തിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു .
പ്രതിരോധശേഷി കുറവ്
സെൽ ആക്റ്റിവിറ്റികളെ മന്ദീഭവിപ്പിക്കുകയും , EBV ആന്റിബോഡികളേ കൂടുതലായി സർക്കുലേറ്റ് ചെയ്യിപ്പിക്കുകയും വഴി പ്രതിരോധ ശേഷി കുറച്ചു, ഏകാന്തത ഒരു നിശബ്ദകൊലയാളി ആയി മാറുന്നു .
മാനസികാവസ്ഥയെ ബാധിക്കുന്നു
വിഷാദത്തെ കൂടാതെ ഏകാന്തത ഉത്കണ്ഠയ്ക്കും അക്രമത്തിനും വഴിയൊരുക്കുന്നു . ഇത് പിന്നീട് അൽഷിമേഴ്സ് പോലുള്ള അവസ്ഥയിലേക്കും എത്തിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: